കണ്ണൂർ മുട്ടന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം ആറംഗ സംഘം അറസ്റ്റിൽ ; പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയുമെന്ന് പൊലിസ്

muttannur mdma case
muttannur mdma case

മട്ടന്നൂർ : ചാലോട് - ഇരിക്കൂർ റോഡിലെ മുട്ടന്നൂരിലെ ലോഡ്ജിൽ നിന്ന് വൻ എംഡിഎംഎ ശേഖരവുമായി ഷുഹൈബ് വധക്കേസ് പ്രതിയടക്കം ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 27.820 ഗ്രാം എംഡിഎംഎ സഹിതമാണ് മുട്ടന്നൂരിലെ ഗ്രീൻ വ്യൂ ലോഡ്ജിൽ വച്ച് ആറംഗ സംഘത്തെ മട്ടന്നൂർ പൊലീസും ഡാൻസാഫ് സംഘവും ഇന്നലെ രാത്രി നടത്തിയ സംയുക്ത റെയ്ഡിൽ  പിടികൂടിയത്. 

tRootC1469263">

മട്ടന്നൂർ തെരൂർ പാലയോട് കാനാട് റോഡ് അറഫ മൻസിലിൽ എം.പി മജ്നാസ് (33), മുണ്ടേരി ഏച്ചൂർ തീർത്ഥത്തിൽ രജിന രമേഷ് (33), കണ്ണൂർ ആദികടലായി വട്ടക്കുളം ബൈത്തുൽ ഹംദിൽ എം.കെ മുഹമ്മദ് റനീസ് (31), ചക്കരക്കൽ കോയ്യോട് കദീജ മൻസിലിൽ പി.കെ സഹദ് (28), പഴയങ്ങാടി കായിക്കാരൻ ഹൗസിൽ കെ. ഷുഹൈബ് (43), മട്ടന്നൂർ തെരൂർ പാലയോട് സാജ് നിവാസിൽ കെ. സഞ്‌ജയ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ സഞ്ജയ് യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ളോക്ക് ഭാരവാഹിയായിരുന്ന  എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

വെള്ളിയാഴ്ച രാത്രിയാണ് സംഘം ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച്ച പകലുമായി മുറിയിൽ ആളുകൾ വന്ന് പോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് പൊലീസ് സ്ഥലത്തെത്തിയത്. ബംഗ്ളൂരിൽ നിന്നും വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.

Tags