വയനാട്ടിൽ 0.40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Sep 28, 2023, 20:09 IST
വയനാട് : മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മാങ്ങാട് സ്വദേശി കൂർക്കംപറമ്പത്ത് വീട്ടിൽ കെ.പി. മുഹമ്മദ് നാഫി(29)യെയാണ് അറസ്റ്റ് ചെയ്തത്. ബത്തേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.0.40 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എസ്.ഐ സി.എം. സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ സുബീഷ്, സീത എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.
tRootC1469263">.jpg)


