ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി അനൂപിന് പരോൾ
Jan 12, 2026, 09:00 IST
കണ്ണൂർ : ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതിക്ക് പരോൾ. കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരായ പാനൂർ ചെണ്ടയാട് സ്വദേശി എം സി അനൂപിനാണ് കർശന വ്യവസ്ഥകളോടെ പരോൾ അനുവദിച്ചത്. ഇരുപത് ദിവസത്തേക്കാണ് പരോൾ. കേസിലെ മറ്റു പ്രതികളായ ചൊക്ലി സ്വദേശി മുഹമ്മദ് ഷാഫി, പള്ളൂർ സ്വദേശി ഷിനോജ്, ടി കെ രജീഷ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലാണ് പരോൾ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരികെ ജയിലിലെത്തിയത്.
tRootC1469263">ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ എത്തിയ സംഘം സഞ്ചരിച്ച ഇന്നോവ ഓടിച്ചത് എം. സി അനു പാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് എം.സി അനൂപ്. മൂന്ന് മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വാഭാവിക പരോളാണ് ഇതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
.jpg)


