നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ പവർ മാനേജ്മെന്റ് പഠിക്കാം

admission
admission

കേന്ദ്രസർക്കാറിന് കീഴിൽ ഫരീദാബാദിലുള്ള  നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് അഖിലേന്ത്യാ സാ​​​ങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതി​യോടെ, ഡൽഹി എൻ.സി.ആർ കാമ്പസിൽ ഈവർഷം നടത്തുന്ന രണ്ടുവർഷത്തെ എം.ബി.എ പവർ മാനേജ്മെന്റ് ഫുൾടൈം റസിഡൻഷ്യൽ കോഴ്സ് പഠിക്കാം. സസ്റ്റൈനബിലിറ്റി/സൈബർ സെക്യൂരിറ്റി ആൻഡ് ക്ലൗഡ്/ഡാറ്റാ സയൻസ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് എന്നിവ സ്​പെഷലൈസേഷനുകളാണ്. ജെ.സി ബോസ് ശാസ്ത്ര സാ​ങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. വൈദ്യുതി മേഖലക്കാവശ്യമായ യുവ ​മാനേജർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും.

tRootC1469263">

പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പത്ത്, പന്ത്രണ്ട്/ഡിപ്ലോമ പരീക്ഷകളിലും 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടായിരിക്കണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.npti.gov.inൽ. അപേക്ഷ/രജിസ്ട്രേഷൻ ഫീസ് ജി.എസ്.ടി അടക്കം 500 രൂപ. ഓൺലൈനിൽ ജൂലൈ 16 വരെ അപേക്ഷിക്കാവുന്നതാണ്. സെലക്ഷൻ: പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/സിമാറ്റ്/ജിമാറ്റ്/എക്സാറ്റ്/മാറ്റ്/സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ ജൂലൈ 18ന് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി തെരഞ്ഞെടുക്കും.

അല്ലെങ്കിൽ എൻ.പി.ടി.ഐ ജൂലൈ 20ന് നടത്തുന്ന ​ഓൺലൈൻ അഡ്മിഷൻ ടെസ്റ്റിൽ പ​ങ്കെടുക്കണം. യോഗ്യത നേടുന്നവരെ അന്നുതന്നെ ഓൺലൈനിൽ ഗ്രൂപ് ചർച്ചയും ഇന്റർവ്യൂവും നടത്തി തെരഞ്ഞെടുക്കും. കോഴ്സ് ജൂലൈ അവസാനവാരം തുടങ്ങും. ആകെ 120 സീറ്റ്. ഇതിൽ 15 സീറ്റുകൾ സ്​പോൺസേർഡ് വിഭാഗത്തിലാണ്.

പാഠ്യപദ്ധതി: 70 ശതമാനം ഫോക്കസും ജനറൽ മാനേജ്മെന്റിനാണ്. 30 ശതമാനം വൈദ്യുതി സംബന്ധമായ ​​പ്രത്യേക വിഷയങ്ങൾ പഠിപ്പിക്കും. മാനേജ്മെന്റും സാ​ങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതി വൈദ്യുതി മേഖലക്ക് ഏറെ അനുയോജ്യം. മൊത്തം കോഴ്സ് ഫീസ് ഹോസ്റ്റൽ, മെസ് ഉൾപ്പെടെ 12,20,090 രൂപയാണ്.

Tags