തൃശൂരിലും മേയർ സ്ഥാനത്തെ ചൊല്ലി തർക്കം ; ലാലി ജെയിംസിന് വേണ്ടി കൗൺസിലർമാർ, ഡോ നിജി ജസ്റ്റിന് വേണ്ടി കോൺ​ഗ്രസ് നേതൃത്വവും

Dispute over the post of mayor in Thrissur too; Councilors for Lali James, Congress leadership for Dr. Niji Justin
Dispute over the post of mayor in Thrissur too; Councilors for Lali James, Congress leadership for Dr. Niji Justin

തൃശൂർ: കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തെ ചൊല്ലി തർക്കം. ലാലി ജെയിംസിനും ഡോ നിജി ജസ്റ്റിനുമായാണ് തർക്കം ഉടലെടുത്തത്. ലാലി ജെയിംസ് മേയർ ആവണമെന്ന് ഒരു കൂട്ടം കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ഡോ. നിജി ജസ്റ്റിനായി കോൺ​ഗ്രസിൻ്റെ കേന്ദ്ര നേതൃത്വം ഇടപെട്ടു. 

tRootC1469263">

തൃശൂർ കോർപറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗൺസിലറായി ജയിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ ഈ വിജയത്തിൻ്റെ പശ്ചാത്തലത്തിലും ഡോ. നിജി ജസ്റ്റിനെ മേയറാക്കിയേ തീരുവെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം, ലാലിയ്ക്കു വേണ്ടി കൂടുതൽ കൗൺസിലർമാർ രംഗത്തെത്തുന്നുണ്ട്. വിഷയം പാർലമെന്ററി പാർട്ടി യോഗത്തിൽ വോട്ടിനിടാനും സമ്മർദമുണ്ട്. എന്നാൽ ഒരുതരത്തിലുള്ള നീക്കുപോക്കിനും വഴങ്ങാതെ നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം.

Tags