'ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ല, ആചാരങ്ങള്‍ അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ' : ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ്
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് എന്ന മേയറുടെ ആശയം പ്രായോഗികമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്. ആചാരങ്ങള്‍ അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു. അടുപ്പ് കൂട്ടി പൊങ്കാല ഇടുകയെന്നതാണ് രീതി. കമ്പി അടുപ്പുകള്‍ ഉപയോഗിച്ചാല്‍ ആളുകള്‍ ഉപേക്ഷിച്ച് പോകും. ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും. മേയര്‍ ക്ഷേത്രവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ക്ഷേത്ര കോമ്പൗണ്ടില്‍ എന്തായാലും ഈ അടുപ്പുകള്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ തവണ എന്താണോ അതുതന്നെ ഇത്തവണയും തുടരുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
'ആചാരം തുടരും. ഇരുമ്പ് കമ്പിയെന്നത് ഭക്തര്‍ക്ക് ഉള്‍പ്പെടെ ഉള്‍ക്കൊള്ളാനാകില്ല. ട്രസ്റ്റിന്റെ ഭാഗത്ത് നിന്നും നിര്‍ബന്ധിക്കാന്‍ പറ്റില്ല. ഇരുമ്പ് അടുപ്പ് കൊണ്ടുപോകാനും പറ്റില്ല. അത് ഇവിടെ കിടന്ന് തുരുമ്പെടുത്ത് ആള്‍ക്കാരുടെ കാലില്‍കൊണ്ട് ചികിത്സയും വേണ്ടി വരും. ലക്ഷക്കണക്കിന് ആളുകളല്ലേ വരുന്നത്', ട്രസ്റ്റ് ഭാരവാഹി പറഞ്ഞു.
പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകള്‍ എന്ന ആശയം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കഴിഞ്ഞദിവസം വി വി രാജേഷ് പറഞ്ഞത്. പൊങ്കാല സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റും തന്ത്രിയുമാണ്. ആ തീരുമാനങ്ങള്‍ അനുസരിച്ച് ഭക്തര്‍ക്ക് മികച്ച സൗകര്യം ഒരുക്കുകയാണ് കോര്‍പ്പറേഷന്റെ ചുമതലയെന്നുമായിരുന്നു മേയര്‍ പ്രതികരിച്ചത്.
.jpg)

