'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ.. ട്രോളുകള്‍ക്ക് മറുപടിയുമായി സ്ഥാനാര്‍ത്ഥി

maya
maya

തോല്‍വിക്ക് പിന്നാലെ പ്രതികരിച്ചിരിക്കയാണ് മായാ വി.

കൂത്താട്ടുകുളം നഗരസഭയിലെ 26ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വന്തം പേരുകൊണ്ട് ശ്രദ്ധേയ ആയിരുന്നു. മായാ വി എന്ന പേര് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിറഞ്ഞതോടെ ട്രോളും തമാശകളും സമൂഹമാധ്യമത്തില്‍ വ്യാപകമായിരുന്നു. ഈ ട്രോളുകളെല്ലാം മായാ വി തന്നെ പുഞ്ചിരിയോടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ട്രോളൊന്നും പെട്ടിയിലായില്ല. മായയെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ഭാസ്‌കരന്‍ തോല്‍പിച്ചു.

tRootC1469263">

തോല്‍വിക്ക് പിന്നാലെ പ്രതികരിച്ചിരിക്കയാണ് മായാ വി. 'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ.. അഭിമാനം.. എന്നാണ് കുറിപ്പ്. മായാവിയുടെ തോല്‍വിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ കാര്‍ഡുകളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിജയിച്ച പി സി ഭാസ്‌കരന്‍ 295 വോട്ട് നേടിയപ്പോള്‍ മായാ വി 146 വോട്ടാണ് നേടിയത്.

Tags