പാലായിൽ നഗരസഭ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു
എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.
കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്.
എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു.
എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചയാളാണ് മായ രാഹുല്‍. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്.
.jpg)

