മാവേലിക്കരയിൽ ബലാത്സംഗക്കേസിൽ പ്രതിയായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറെ കോടതി വെറുതെ വിട്ടു
May 21, 2023, 11:21 IST

മാവേലിക്കര : ബലാത്സംഗം, പട്ടികജാതി വർഗ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മാവേലിക്കര പാലമേൽ മുതുകാട്ടുകര സരസാലയത്തിൽ വിനോദ് കുമാറിനെയാണ് ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ വെറുതെ വിട്ട് ഉത്തരവായത്.
കെ.എസ്.ആർ.ടി.സിയിൽ എം പാനൽ കണ്ടക്ടറായിരുന്ന പ്രതി ചെങ്ങന്നൂരിൽ അധ്യാപികയായിരുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. പ്രതിക്കെതിരെ ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി.