മാവേലിസ്റ്റോറുകൾ മിനി സൂപ്പർമാർക്കറ്റാകും; സപ്ലൈകോയിൽ വൻ ആനുകൂല്യങ്ങൾ

supplyco

കോട്ടയം: സപ്ലൈകോയിൽ വൻ ആനുകൂല്യങ്ങൾ വരുന്നു. മാവേലി സ്റ്റോറുകളുടെ രൂപവും ഭാവവും മാറുന്നതാണ് ഇതിൽ മുഖ്യം.മാവേലി സ്റ്റോറുകളിൽ കൂടുതൽ സ്ഥലം ലഭ്യമെങ്കിൽ അതിനെ മാവേലി മിനി സൂപ്പർസ്റ്റോറാക്കി മാറ്റും. നിലവിൽ സബ്‌സിഡിവസ്തുക്കൾ മാത്രമാണുള്ളത്. ഇതുമാറി വിലക്കുറവിൽ സബ്‌സിഡിരഹിത വസ്തുക്കളും വിൽക്കും. 1,700 മാവേലി സ്റ്റോറുകളിൽ നാലിലൊന്നെങ്കിലും ഇത്തരത്തിൽ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

tRootC1469263">

15 ഇടത്തുകൂടി സപ്ലൈകോ സൂപ്പർമാർക്കറ്റ് വരും. തലശ്ശേരി, എറണാകുളം, കോട്ടയം എന്നിവടങ്ങളിൽ മാളുകളുടെ മാതൃകയിൽ സിഗ്നേച്ചർ സ്റ്റോറാക്കും. 10 ഇടത്ത് പെട്രോൾ പമ്പുമുണ്ടാകും. ക്രിസ്മ‌സ്, പുതുവത്സര ഒാഫറുകൾ ജനുവരിയിൽ കൂടി സപ്ലൈകോ സ്റ്റോറുകളിൽ തുടരാൻ നിർദേശിച്ചു. കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോഗ്രാം അരിയാണ് ഇതിൽ പ്രധാനം. സബ്സിഡിരഹിത ഉത്പന്നങ്ങൾക്കുള്ള വിലക്കുറവ് തുടരും. വെളിച്ചെണ്ണ അടക്കം അഞ്ചിനങ്ങളുടെ വില കഴിഞ്ഞമാസം കുറച്ചിരുന്നു. കൂടുതൽ ഉത്പന്നങ്ങൾക്ക് വില കുറയ്ക്കാൻ പറ്റുമോ എന്ന് സപ്ലൈകോ എംഡിയോട് റിപ്പോർട്ട് തേടിയതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

Tags