'മറ്റത്തൂര്‍ അവസാന സൂചന, കൈപ്പത്തി താമരയായി; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട'; വി വസീഫ്

waseef
waseef

ഒന്നുംരണ്ടും അല്ല 8 പേരാണ് കൂട്ടത്തോടെ പോയത് ...

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്ക് ഒപ്പം ചേര്‍ന്ന സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തില്‍ കോണ്‍?ഗ്രസിനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മറ്റത്തൂര്‍ അവസാന സൂചനയാണ്. കൈപ്പത്തി ചിഹ്നത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചു. കൈപ്പത്തി താമരയായെന്ന് വി വസീഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

tRootC1469263">

പോസ്റ്റിങ്ങനെ
മറ്റത്തൂര്‍ അവസാന സൂചനയാണ്.കൈപ്പത്തി ചിഹ്നത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചു.
കൈപ്പത്തി താമരയായി.
ഒന്നുംരണ്ടും അല്ല 8 പേരാണ് കൂട്ടത്തോടെ പോയത് ...
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..


 

Tags