മട്ടന്നൂരിൽ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കത്തി പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം

A young man who was burnt after his bike hit an electricity pole in Mattannur dies tragically

വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയിൽ നിന്നും ഗുരുതരമായി പരുക്കേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 മട്ടന്നൂർ: മട്ടന്നൂർ നരയൻപാറയാൻ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത്  സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഇരിട്ടി ,മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ അപകടം നടന്നത്. 

Tags