മതത്തിന് മുകളിലാണ് മാനവികത; നാരായണൻ തൊട്ടത്തോടിയുടെ ശവസംസ്‌കാര വിവാദത്തിൽ നിലപാട് വ്യക്തമാക്കി മഠാധിപതി

Humanity is above religion; The abbot of the monastery clarified his stand on the controversy over the funeral of Narayanan Thottathodi

കാസർകോട്: മുൻ ആർഎസ്എസ് പ്രവർത്തകൻ നാരായണൻ തൊട്ടത്തോടിയുടെ ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത്  നിത്യാനന്ദ യോഗാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതി. നാരായണന്റെ അവസാന നാളുകളിൽ അദ്ദേഹത്തെ പരിചരിച്ചവരുടെ മാനുഷിക പരിഗണനകളെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ, ഹൈന്ദവാചാരപ്രകാരം അന്ത്യകർമ്മങ്ങൾ നടത്തുന്നതിൽ സേവാഭാരതി വഹിച്ച പങ്കിനെ വിസ്മരിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ക്യാൻസർ ബാധിതനായി മീഞ്ച വില്ലേജിലെ ചിഗുരുപദെയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാരായണൻ, ജൂൺ 25-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്. കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നതോടെയാണ് സംഭവം വിവാദമായത്. എന്നാൽ നാരായണനെ ദുരിതക്കയത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിലാക്കുകയും അവസാന ശ്വാസം വരെ പരിചരിക്കുകയും ചെയ്ത ഇർഫാന, അവരുടെ ഭർത്താവ് ഇഖ്ബാൽ, ഷെയ്ഖ് സായിദ് വൃദ്ധസദനം എന്നിവരുടെ കാരുണ്യപ്രവർത്തനങ്ങളെ യോഗാനന്ദ സരസ്വതി ഏറെ പ്രശംസിച്ചു.

അതേസമയം, ഇർഫാന ഉൾപ്പെടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഈ മരണത്തെയും ശവസംസ്‌കാരത്തെയും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആരോപിച്ചു. സംസ്കാര ചടങ്ങിൽ നിന്നും രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ചവർ സേവാഭാരതിയുടെ പങ്കിനെ മനഃപൂർവ്വം പാർശ്വവൽക്കരിച്ചതായും അവർ കുറ്റപ്പെടുത്തി.

Tags