ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിർമിച്ച് മാതാ അമൃതാനന്ദമയി മഠം ; ഹെലിപാഡ് നിർമ്മിച്ചത് ഗൗതമിനെ കണ്ടെത്താനുള്ള നാവികസേനയുടെ രക്ഷാ പ്രവർത്തനത്തിന്

Mata Amritanandamayi Math constructs a helipad overnight; the helipad was built to facilitate the Navy's rescue operations to locate Gautam.

 അമൃതപുരി (കൊല്ലം) : ഒറ്റ രാത്രി കൊണ്ട് ഹെലിപാഡ് നിർമ്മിച്ച് കടലിൽ കാണാതായ ഗൗതമിനായുള്ള തിരച്ചിലിന് സഹായകമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവർത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ് നിർമ്മാണം നടത്തിയത്. 

കേന്ദ്ര ടൂറിസം സഹമന്ത്രി  സുരേഷ് ഗോപിയുടെയും, ജില്ലാ കളക്ടറുടെയും  അഭ്യർത്ഥനയെ തുടർന്ന്, മാതാ അമൃതാനന്ദമയീ ദേവിയുടെ നിർദ്ദേശപ്രകാരമാണ് ഈ അടിയന്തര പ്രവർത്തനം ആരംഭിച്ചത്. കടലിൽ ഇന്നലെ രാത്രി വൈകി നിർദ്ദേശം ലഭിച്ചതിനെ തുടർന്ന്, മാതാ അമൃതാനന്ദമയീ മഠത്തിലെയും അമൃത സർവ്വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.  

 പ്രാദേശിക കരാറുകാരിൽ നിന്ന് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും, ഇൻ്റർലോക്കുകളും മറ്റ് സാമഗ്രികളും എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങൾ രാത്രി മുഴുവൻ തുടർച്ചയായി സർവീസ് നടത്തുകയും ചെയ്തു. രാവിലെ 10 മണിയോടെ ഹെലി പാഡിന്റെ നിർമ്മാണം പൂർത്തിയായി നാവികസേനയ്ക്ക് കൈമാറി.  കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ തിരച്ചിൽ ശക്തമാക്കാൻ ഇനി  നാവികസേനയ്ക്കും  കോസ്റ്റ് ഗാർഡിനും ഹെലിപാഡ് സഹായകരമാവും.

Tags