ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം; ഒരു ലക്ഷം രൂപ വീതം ധനസഹായം

Mata Amritanandamayi Math extends a helping hand to the families of disaster victims; financial aid of ₹1 lakh each provided.

 അമൃതപുരി: കേരളത്തെ കണ്ണീരിലാഴ്ത്തിയ തൃശൂർ വെടിക്കെട്ട് അപകടത്തിലും കൊല്ലം–തിരുവനന്തപുരം തീരമേഖലയിലുണ്ടായ ബോട്ട് ദുരന്തത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി മാതാ അമൃതാനന്ദമയി മഠം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകും.

2026 ഏപ്രിൽ 21ന് തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ സ്ഫോടനത്തിൽ 16 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൃശൂർ പൂരം വെടിക്കെട്ടിനായി പടക്കങ്ങൾ നിർമിക്കുന്നതിനിടെയായിരുന്നു അപകടം.

അതേസമയം, കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടങ്ങളിൽ എട്ട് മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. കനത്ത മഴയെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ബോട്ടുകൾ മറിഞ്ഞായിരുന്നു അപകടം. അച്ഛനെയും ഭർത്താവിനെയും മകനെയും ഒരുമിച്ച് നഷ്ടപ്പെട്ട കൊല്ലം പുത്തൻതുറയിലെ രേഷ്മയുടെ കുടുംബത്തിന്റെ ദുരിതവും കേരളം കണ്ണീരോടെയാണ് കണ്ടത്.

ദുരന്തങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെയാണ് മഠത്തിന്റെ ധനസഹായം. വിശ്വസേവാ ദിനത്തോടനുബന്ധിച്ച് 27ന് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനിൽ നിന്ന് കുടുംബാംഗങ്ങൾ ധനസഹായം ഏറ്റുവാങ്ങും.

Tags