മാതാ അമൃതാനന്ദമയീ ദേവിയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്‍റെ പ്രവാഹം- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; അമൃതപുരിയില്‍ വിശ്വസേവദിനാഘോഷ ചടങ്ങുകള്‍ക്ക് തിരിതെളിഞ്ഞു

Mata Amritanandamayi Devi life is a stream of selfless service Union Home Minister Amit Shah

അമൃതപുരി :  സ്നേഹത്തിന്‍റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ ഒറ്റക്കെട്ടായി അമ്മ പരിപാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. അമൃതപുരിയില്‍  വിശ്വസേവാ ദിനാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത്ഷാ. അമ്മയുടെ ജീവിതം സമൂഹത്തിന് നല്‍കുന്നത് കാരുണ്യത്തിന്‍റെ അമൃതവര്‍ഷമാണ്. അത് ഒരിടത്ത് മാത്രം ഒതുങ്ങുന്നതല്ല. ലോകത്തിന്‍റെ എല്ലാ ഭാഗത്തും അമ്മയുടെ  സേവന പ്രവര്‍ത്തനങ്ങള്‍ അനേകായിരം പേര്‍ക്ക് ആശ്വാസം പകരുന്നുണ്ട് എന്ന് പറയുമ്പോള്‍ അത് ഭാരതത്തിന് തന്നെ അഭിമാനമാണെന്നും  അമിത്ഷാ പറഞ്ഞു. നിസ്വാര്‍ത്ഥ സേവനത്തിന്‍റെ പ്രതീകമായ അമ്മയ്ക്ക് ജന്മദിനആശംസകള്‍ നേരുന്നതായും അമിത്ഷാ വ്യക്തമാക്കി. 

Mata Amritanandamayi Devi life is a stream of selfless service Union Home Minister Amit Shah

കൊച്ചി, ഫരീദാബാദ്  അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്കും ചടങ്ങില്‍ തുടക്കമായി. പദ്ധതിയ്ക്ക് അര്‍ഹരായവര്‍  അമിത്ഷായില്‍ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി.  ആകെ 1,000 രോഗികൾക്കാണ് ഇതിലൂടെ പൂർണ്ണമായും സൗജന്യമായി വിദഗ്ദ്ധ ചികിത്സാ ലഭ്യമാക്കുന്നത്. കേരളത്തിലാദ്യമായി ഗർഭപാത്ര മാറ്റിവെക്കൽ ശസ്ത്രക്രിയയും ഈ പദ്ധതി വഴി നടപ്പാക്കുന്നുണ്ട്.  പ്രളയം ദുരന്തം വിതച്ച അസാമില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപയുടെ ധനസാഹയം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന്  കൈമാറി. 
ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്ക്കാരത്തിന് അര്‍ഹനായ അഡ്വ പി. എസ് ശ്രീധരന്‍ പിള്ളയും അമിത് ഷായില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. 123456

രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം ലിജു, എംപി എന്‍ കെ പ്രേമചന്ദ്രന്‍, എം എല്‍ എമാരായ സി ആര്‍ മഹേഷ്, അബിന്‍ വര്‍ക്കി, രാജീവ് ചന്ദ്രശേഖരന്‍, വി മുരളീധരന്‍, ബി ബി ഗോപകുമാര്‍, ഉമാ തോമസ്, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്,  ബി. ജെ. പി. ദേശീയ സെക്രട്ടറി  കെ. സുരേന്ദ്രൻ,  പി. കെ. കൃഷ്ണദാസ്,  ശോഭ സുരേന്ദ്രൻ, ജോര്‍ജ്ജ് കുര്യന്‍, പത്മജ വേണുഗോപാൽ,  എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി നന്ദിയും പറഞ്ഞു.

Mata Amritanandamayi Devi life is a stream of selfless service Union Home Minister Amit Shah

തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ധ്യാനം, ഭജന ദര്‍ശനം എന്നിവ നടന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് രണ്ട് ദിവസത്തെ വിശ്വസേവാദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അമൃതപുരിയില്‍ എത്തിയത്.  അമ്മയുടെ പിറന്നാള്‍ ദിനമായ ഇന്ന് (27ന്) നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Tags