കണ്ണൂര്‍ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: ഭണ്ഡാരങ്ങളിലെ പണം നഷ്ടമായി

google news
cctv

കണ്ണൂര്‍ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം. അരലക്ഷത്തിലകം രൂപ മോഷണം പോയി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കറുത്ത വസ്ത്രം അണിഞ്ഞ് തല തോര്‍ത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ് എത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിയോടെ ക്ഷേത്രത്തിലെത്തിയ ഇയാള്‍ മതിലിന്റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങള്‍ ആദ്യം കുത്തിതുറന്നു.

ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബ്ലേഡ് ഉപയോഗിച്ച് പൂട്ട് മുറിച്ചാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags