കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മൂന്ന് കേസുകളിലായി പിടികൂടിയത് ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം
Nov 19, 2023, 07:56 IST

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. 2145 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ മൂന്ന് പേര്‍ കസ്റ്റംസിന്റെ പിടിയിലായി.
കാസര്‍കോട് സ്വദേശി നിസാമുദ്ധീന്‍, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ശഫീര്‍, മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കമ്മില്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണം മിശ്രിതം രൂപത്തില്‍ ക്യാപ്‌സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.