തുറവൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം

Massive fire at a scrap shop in Thuravoor.

 അ​രൂ​ർ : ദേ​ശീ​യ പാ​ത​യോ​ര​ത്ത് തു​റ​വൂ​രി​ൽ ആ​ക്രി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ തു​റ​വൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യു​ടെ പി​ന്നി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക്കി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ആ​ക്രി​ക്ക​ട​യി​ലേ​ക്ക് പ​ട​ർ​ന്നു. പ​ഴ​യ വീ​ടാ​ണ് ആ​ക്രി​ക്ക​ട​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വീ​ട് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി. പ​രി​സ​ര​ത്ത് ക​റു​ത്ത പു​ക നി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​രൂ​ർ, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​മെ​ത്തി തീ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കു​ത്തി​യ​തോ​ട് പൊ​ലീ​സും നാ​ട്ടു​കാ​രും ഒ​പ്പം ചേ​ർ​ന്നു. ര​ണ്ടു മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യി കെ​ടു​ത്തി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ചേ​ർ​ത്ത​ല മു​ത​ൽ അ​രൂ​ർ വ​രെ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി.

അ​രു​ർ ഫ​യ​ർ സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​എ. ലി​ൻ​ഷാ​ദ്, ചേ​ർ​ത്ത​ല ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​സ്. പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് യൂ​നി​റ്റാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കു​ത്തി​യ​തോ​ട് പൊ​ലി​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. കു​ത്തി​യ​തോ​ട് സ്വ​ദേ​ശി ജി​ഷാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​ക്രി​ക്ക​ട. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ട് ലോ​ഡ് ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി അ​യ​ച്ച​തി​നാ​ൽ അ​ഗ്നി​ബാ​ധ​ക്ക്​ ചെ​റി​യ ആ​ശ്വാ​സ​മു​ണ്ട്.

Tags