കാസര്‍കോട് വന്‍ ലഹരി മരുന്ന് വേട്ട
Aug 16, 2026, 06:56 IST
കാസര്‍കോട് എന്‍മകജെ ഓര്‍മ്പൊടി കണ്ടിഗെയില്‍ അബ്ദുള്‍ അസീസ് ആണ് പിടിയിലായത്. 162 ഗ്രാം എംഡി എം എ യാണ് കണ്ടെടുത്തത്.
കാസര്‍കോട് വന്‍ ലഹരി മരുന്ന് വേട്ട. 162 ഗ്രാം എം ഡി എം എ യുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാസര്‍കോട് എന്‍മകജെ ഓര്‍മ്പൊടി കണ്ടിഗെയില്‍ അബ്ദുള്‍ അസീസ് ആണ് പിടിയിലായത്. 162 ഗ്രാം എംഡി എം എ യാണ് കണ്ടെടുത്തത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്‌സ്സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആണ് മയക്കുമരുന്ന് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 157 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
.jpg)

