ബ്രൂവറിയിൽ ഭീമമായ അഴിമതി; പ്രതിപക്ഷം പിണറായിയുടെ ചൊൽപ്പടിക്ക് നിൽക്കുന്നു: വി.മുരളീധരൻ


പാലക്കാട്ട് ബ്രൂവറിക്ക് അനുമതി നൽകിയതിൽ ഭീമമായ അഴിമതിയെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ. പൊതുമേഖല സ്ഥാപനമായ മലബാർ ഡിസ്റ്റിലറിയെ അവഗണിച്ച് ഇൻഡോറിൽ നിന്ന് സ്വകാര്യ കമ്പനിയായ ഒയാസിസിനെ മദ്യനയത്തിൽ ഭേദഗതി വരുത്തി കൊണ്ടുവന്നതിൽ അഴിമതിയുണ്ട്. മറ്റ് വകുപ്പുകളുമായി ആലോചിക്കാതെ എക്സൈസ് വകുപ്പ് ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത് ദുരൂഹമാണ്. ഡൽഹി മദ്യനയ അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയുമായുള്ള ഇടപാട് പിണറായി - കേജ് രിവാൾ ബന്ധത്തിന്റെ ഭാഗമാണോയെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.
പിണറായി വിജയന്‍റെ ചൊൽപ്പടിക്ക് മെരുങ്ങി നിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിൽ. വാർത്താസമ്മേളനത്തിനപ്പുറം അഴിമതി പുറത്തുകൊണ്ടുവരാൻ വി.ഡി. സതീശൻ ഒന്നും ചെയ്യില്ല. ബ്രൂവറി ഇടപാടിൽ ബിജെപി നിയമവഴി തേടുമെന്ന് മുരളീധരൻ വ്യക്തമാക്കി.
വിയോജിപ്പുണ്ടെന്ന് പറഞ്ഞ് തടിതപ്പാതെ സിപിഐ തുടർനടപടികളോട് സഹകരിക്കാതെയിരിക്കുമോ എന്നും വി.മുരളീധരൻ ചോദിച്ചു.