കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നവ കേരള സദസ്സിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം

google news
adsg

കണ്ണൂർ :  നവകേരള സദസ്സിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.നവ കേരളത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന അഴിമതിക്കും ധൂർത്തിനും എതിരേ കല്യാശേരിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്കെതിരെയും പോലീസിന്റെ സെക്യൂരിറ്റി ഗാർഡ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  മാർച്ച് നടത്തി.

മാർച്ച് എൽഐസി ജംഗ്ഷന് സമീപം പോലീസ് തടഞ്ഞു. മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ  ഉന്തും തള്ളും ഉണ്ടായി.നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ചിൽ  ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. 

ഡി സി സി വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബ്ലത്തൂർ ഉൽഘാടനം ചെയ്യ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബിന വി കെ, സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ, അബ്ദുൽ റഷീദ് വി പി, സംസ്ഥാന സെക്രട്ടറിമാരായ റോബർട്ട്‌ വെള്ളാപ്പള്ളി, മുഹ്സിൻ കാതിയോട്,സുധീപ് ജെയിംസ്, കെ കമൽ ജിത്ത്, മുഹമ്മദ്‌ ഷമ്മാസ്, അതുൽ വി കെ, ലിഷ വി വി,അശ്വിൻ സുധാകർ,മിഥുൻ മാറോളി,വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്, പ്രണവ് ടി പി, ഐബിൻ ജേക്കബ്, ജീന എ, ശ്രുതി റിജേഷ്, സുബീഷ്, പ്രിനിൽ മധുക്കോത്ത്,ബ്ലോക്ക്‌ പ്രസിഡന്റ്റുമാരായ എം കെ വരുൺ, നികേത് നാറാത്ത്, നിധിൻ നടുവനാട്, പ്രിൻസ് പി ജോർജ്, നവനീത് നാരായണൻ,അമൽ കുറ്റിയാറ്റൂർ, രാഹുൽ വി കെ, ജിതിൻ പി പി, ഷജിൽ  എന്നിവർ നേതൃത്വം നൽകി.

Tags