കൊച്ചിയിലെ കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടല്‍ ; നിയമ നടപടി ആലോചിച്ച് ജീവനക്കാര്‍
കമ്പനിയിലേക്ക് സിഐടിയു ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
കൊച്ചിയിലെ കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കമ്പനി തീരുമാനം വൈകുന്നു. ധാരണകള്‍ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിക്കുകയാണ് ജീവനക്കാര്‍. വെള്ളിയാഴ്ചയിലെ ചര്‍ച്ചക്ക് കമ്പനി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരും നിയമ നടപടിയിലേക്ക് കടന്നേക്കും. ഇതിനിടെ, കമ്പനിയിലേക്ക് സിഐടിയു ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബര്‍ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചര്‍ച്ചകളിലൂടെ കമ്പനിയെ കേരളത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോറോ കമ്പനി. ഇതോടെ 800നു മുകളില്‍ ആളുകള്‍ തൊഴില്‍രഹിതരാകും.
.jpg)

