മാസപ്പടി കേസ് കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറും,തെളിവുകളെ അതിജീവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മകൾക്കോ സാധിക്കില്ല : കെ സുധാകരൻ
Apr 4, 2025, 10:50 IST


തിരുവനന്തപുരം: തെളിവുകളെ അതിജീവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മകൾക്കോ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണം.
"വ്യക്തമായ തെളിവുകളുണ്ട്. ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കാവില്ല. തെളിവുകളെ അതിജീവിക്കാൻ പിണറായി വിജയനോ മകൾക്കോ സാധിക്കില്ല. ഈ കേസ് കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറും. കേരളത്തിലെ ഇടതുപക്ഷക്കാരെ മുഴുവൻ അമ്പരപ്പിക്കുന്ന വാർത്തയാകും അത്"- കെ സുധാകരൻ പറഞ്ഞു.