മാസപ്പടി കേസ്: പിണറായിയും കുടുംബവും നൽകിയ അപ്പീലുകൾ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ വരുന്ന തിങ്കളാഴ്ച കോടതി പരിഗണിക്കും.വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി 10 ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ടെന്ന കാര്യം അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോൾ, "ഇനിയും സമയമുണ്ടല്ലോ" എന്ന് നിരീക്ഷിച്ച് ഹർജി മാറ്റിവെക്കുകയായിരുന്നു.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് കേസ് വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലെത്തിച്ചത്.
.jpg)


