മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി; ബുധനാഴ്ച്ച ഹാജരാകണം

Masapadi case: ED summons Veena again; she must appear on Wednesday

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും ഇ ഡി  സമൻസ് അയച്ചു.ബുധനാഴ്ച ഹാജരാകാൻ‌ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്ങ്ങൾ ചൂണ്ടി കാണിച്ച് വീണ ഇന്ന് ഹാജരായില്ല. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശം വീണ ഇ ഡിയോട്  ആവശ്യപ്പെട്ടിരുന്നു.എന്നാൽ വീണയ്ക്ക് സമയം അനുവദിക്കാൻ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് നേരത്തെ ഇ ഡി സമൻസ് അയച്ചിരുന്നത്.ആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ എട്ട് പേരും വൈകാതെ ചോദ്യം ചെയ്യലിന് ഹാജരാകും.സി എം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം.

Tags