വിവാഹ സ്ഥലത്തോ ഭർത്താവിന്റെ സ്ഥലത്തോ തന്നെ ഇനി ഹർജി നൽകേണ്ടതില്ല ; ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി
Aug 20, 2026, 20:00 IST
ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥയിലാണ് ഹൈക്കോടതിയുടെ വ്യാഖ്യാനം. വിവാഹ സ്ഥലത്തോ ഭർത്താവിന്റെ സ്ഥലത്തോ തന്നെ ഇനി ഹർജി നൽകേണ്ടതില്ല. ഭാര്യ താമസിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹമോചനം തേടാം.
ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്നും ക്രിസ്‌ത്യൻ സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അവകാശ നിഷേധം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹിന്ദു, സ്പെഷൽ മാര്യേജ് നിയമങ്ങളിലെ വ്യവസ്ഥ ക്രിസ്ത്യൻ സ്ത്രീകൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വയനാട് സ്വദേശിനിയുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
.jpg)

