രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്, ഇപ്പോഴും അത് കേരള സ്റ്റോറിയാണ് ; മൊണാലിസ വിവാഹത്തെ കുറിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം : കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും ഇപ്പോഴും അത് കേരള സ്റ്റോറിയാണ്. വിവാഹത്തിന് നേതൃത്വം നൽകിയ നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയാണുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങൾ എൽഡിഎഫിന് മൂന്നാം ഊഴം ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയാൽ യുഡിഎഫ് ജയിക്കുമെന്നത് പഴയ കണക്കുകൾ മാത്രമാണ്. പിഎംശ്രീ മുന്നേറ്റവും എസ്.ഐ.ആറും കാരണമാണ് ഇത്തവണ പോളിംഗ് ശതമാനം വർധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫിന് എസ്ഡിപിഐയുമായി യാതൊരു ചങ്ങാത്തവുമില്ല. വർഗീയ സംഘടനകളുടെ വോട്ട് വേണമെന്ന് മുന്നണി പറഞ്ഞിട്ടില്ല, മറിച്ച് മനുഷ്യരുടെ വോട്ടാണ് തേടിയത്. വർഗീയ ഭ്രാന്തന്മാരെ എൽഡിഎഫിന് ആവശ്യമില്ല. ബിജെപി എന്നാൽ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എന്നാണ് അർത്ഥമെന്നും കോർപ്പറേറ്റ് തമ്പുരാക്കന്മാരുടെ പണക്കൊഴുപ്പിലാണ് അവർ മത്സരിച്ചതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
.jpg)

