പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച് ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസ്


കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാര്‍ച്ചില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ചില പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് ഉള്ളിലേക്കും ഓടിക്കയറി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.
Tags

നന്മയ്ക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാവില്ല; എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റർ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നൽകുമെന്നും ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പ