യുവാക്കളെ എച്ച്ഐവി ടെസ്റ്റ് നടത്തി മാത്രം മാർത്തോമ സഭയിലെ വിവാഹം കഴിപ്പിക്കണം ; രക്ഷിതാക്കളോട് വൈദികൻ

Mar Thoma Church marriages for young people should take place only after HIV testing; priest tells parents.

 തിരുവനന്തപുരം : യുവാക്കളെ എച്ച്‌ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം എന്ന വിവാദ പരാമർശവുമായി മാർത്തോമ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ്. മാർത്തോമസഭ കുടുംബസംഗമത്തിലാണ് ഡോ.കെ തോമസിന്റെ പരാമർശം ഉണ്ടായത്. ടെസ്റ്റുകൾക്ക് വിധേയമായി മാത്രം മാർത്തോമ സഭയിലെ വിവാഹങ്ങൾ നടത്തണം എന്നും അദ്ദേഹം പ്രസംഗത്തിനിടെ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.

മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താൻ കഴിയണമെന്നായിരുന്നു കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്‌ഐവി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമർശിച്ചുള്ള വൈദികന്റെ പ്രസംഗം. എന്നാൽ അദ്ദേഹത്തിന്റെ പരാമർശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

Tags