ശബരിമലയില്‍ ദര്‍ശനത്തിനായി വിര്‍ച്വല്‍ ബുക്കിങ് ചെയ്യുന്നവര്‍ പലരും ദര്‍ശനത്തിന് എത്തുന്നില്ല ; പരിശോധിക്കുമെന്ന് മന്ത്രി
ഏജന്‍സികള്‍ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും
ശബരിമലയില്‍ ദര്‍ശനത്തിനായി വിര്‍ച്വല്‍ ബുക്കിങ് ചെയ്യുന്നവര്‍ പലരും ദര്‍ശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്. ഏജന്‍സികള്‍ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5000 സ്ലോട്ടുകള്‍ അധികമായി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ശബരിമലയില്‍ വൈകിട്ട് 4 മണി വരെ 42,958 പേര് മല ചവിട്ടി.
ശബരിമലയില്‍ മണ്ഡലകാലത്തെ വിര്‍ച്വല്‍ ക്യൂ മുഴുവന്‍ ബുക്കിങ് ആകുമ്പോഴും ദര്‍ശനത്തിന് എത്തുന്നത് പകുതിയോളം പേര് മാത്രമായിരുന്നു. 80000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ള ഇന്നലെ 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. സാഹചര്യം പരിശോധിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോട് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. ബുക്കിങ് ഏജന്റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യല്‍ ഓഫിസര്‍ തള്ളി.
ശബരിമലയില്‍ ഒരു ദിവസം വിര്‍ച്വല്‍ ക്യൂ വഴിയുള്ള 66000വും സ്പോട്ട് ബുക്കിങ് വഴി 14000 അടക്കം 80000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്.
.jpg)

