മണർകാട് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

accident-alappuzha

 മണർകാട്: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം മണർകാട് നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഏഴിന് കോട്ടയം മണർകാട് പള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്. അയർക്കുന്നത് നിന്നും മണർകാട് കവലയിലേക്ക് വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വെച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു.

കോട്ടയത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

Tags