മണ്ണന്തല രഞ്ജിത്ത് വധക്കേസ് : 11 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ
രാഷ്ട്രീയ വിരോധം മൂലം ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.
തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലപാതകംത്തിൽ 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പടെയുള്ളവരാണ് പ്രതികൾ.കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.
രാഷ്ട്രീയ വിരോധം മൂലം ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ തന്റെ ബേക്കറിയിൽ നിൽക്കുമ്പോൾ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറിയിരുന്നു.
.jpg)

