മഞ്ജു വാര്യർ അടക്കം പ്രശസ്ത താരങ്ങളെ വാർത്തെടുത്ത ഗുരുവിന്റെ മകളുടെ ശിക്ഷണം ; വിജയദശമി നാളിൽ ഭരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസിൽ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
കലാരംഗത്ത് 35 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള സ്ഥാപനമാണ് ഭരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്. കണ്ണൂർ, പയ്യന്നൂർ, ബക്കളം എന്നീ സ്ഥലങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ചലച്ചിത്ര താരം മഞ്ജു വാര്യർ, വിനീത് കുമാർ, നർത്തകൻ ഷിജിത്ത് നമ്പ്യാർ തുടങ്ങിയ പ്രതിഭകളുടെ കലാപാരമ്പര്യമാണ് സ്ഥാപനം ഉയർത്തിക്കാട്ടുന്നത്.
പയ്യന്നൂർ : വിജയദശമി നാളിൽ നൃത്തകലയിൽ അഭിരുചിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും അവസരമൊരുക്കി ഭരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസിൽ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരുടെ ഗുരുവും പ്രശസ്ത നാട്യാചാര്യൻ നാട്യപൂർണ്ണ എൻ.വി. കൃഷ്ണൻ മാസ്റ്ററുടെയും മകൾ സംഘമിത്രയുടെയും ശിക്ഷണത്തിലാണ് വിദ്യാർഥികൾക്ക് നൃത്തപരിശീലനം നൽകുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളിൽ പരിശീലനം നേടാൻ താൽപര്യമുള്ളവർക്ക് സ്ഥാപനവുമായി ബന്ധപ്പെടാം.

കലാരംഗത്ത് 35 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള സ്ഥാപനമാണ് ഭരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്. കണ്ണൂർ, പയ്യന്നൂർ, ബക്കളം എന്നീ സ്ഥലങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ചലച്ചിത്ര താരം മഞ്ജു വാര്യർ, വിനീത് കുമാർ, നർത്തകൻ ഷിജിത്ത് നമ്പ്യാർ തുടങ്ങിയ പ്രതിഭകളുടെ കലാപാരമ്പര്യമാണ് സ്ഥാപനം ഉയർത്തിക്കാട്ടുന്നത്.

നൃത്തപഠനത്തിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകൾ വളർത്തുന്നതിനും പരമ്പരാഗത നൃത്തരൂപങ്ങളെ പുതുതലമുറയിലേക്ക് കൈമാറുന്നതിനും സ്ഥാപനം പ്രാധാന്യം നൽകുന്നു. നൃത്തം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം പ്രയോജനപ്പെടുത്താം. ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9895 192 578, 7561 022 767, 9447 852 017 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
.jpg)