പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യര്‍ ; പുകഴ്ത്തി ശാരദക്കുട്ടി

manju warrier

കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നും തെളിയിച്ച സ്ത്രീയാണ് താരമെന്നും അവര്‍ പറയുന്നു

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി. പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യര്‍ എന്ന് ശാരദക്കുട്ടി പറയുന്നു. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നും തെളിയിച്ച സ്ത്രീയാണ് താരമെന്നും അവര്‍ പറയുന്നു.

tRootC1469263">

'ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും കടമകള്‍ക്കും അച്ചടക്കങ്ങള്‍ക്കും നിന്ദകള്‍ക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാന്‍ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളര്‍ച്ചയുടെ വഴികള്‍. കഴിവുകള്‍ തേച്ചു മിനുക്കി നില നിര്‍ത്തുന്ന മിടുക്കിന്റെ പേരാണ് മഞ്ജു വാര്യര്‍. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യര്‍. അതിരുകള്‍ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബി?ഗ് സല്യൂട്ട്', എന്നായിരുന്നു ശാരദക്കുട്ടിയുടെ വാക്കുകള്‍.

Tags