മഞ്ചേശ്വരത്ത് യുവാവ് ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

bharath
bharath

കാസർകോട്:  മഞ്ചേശ്വരത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
മഞ്ചേശ്വരം കൊഡ്‌ല മൊഗുരുവിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഡ്പു ബീഡു സ്വദേശി ഭരതാ (24) ണ് ഞായറാഴ്ച്ച വൈകിട്ട്മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭരത് ആത്മഹത്യ ചെയ്യില്ലെന്നും ഭരതിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം പൊലിസ് മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

tRootC1469263">

Tags