മണിപ്പൂര്‍ അക്രമം ; കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് പന്തം കൊളുത്തി പ്രകടനം
Sun, 7 May 2023

മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാവും പ്രതിഷേധം നടക്കുക. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹം ബിജെപി അധികാരത്തിലെത്തിയതോടെ അശാന്തിയിലേക്ക് നിലം പതിച്ചന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു.
മണിപ്പൂരില്‍ നിന്നും കേരള ജനതയ്ക്ക് പഠിക്കാന്‍ ഏറെയുണ്ട്. വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നു വന്നാല്‍ മണിപ്പൂരിലേതുപോലെയുള്ള ദുരന്തത്തിന് വഴിയൊരുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു