മണിപ്പൂര്‍ സംഘര്‍ഷ വീഡിയോ പങ്കുവച്ചതിന് പൊലീസ് കേസെടുത്തു ; വൈദീകന്‍ അനില്‍ ഫ്രാന്‍സിസ് ജീവനൊടുക്കിയ നിലയില്‍

google news
suicide

മണിപ്പൂര്‍ സംഘര്‍ഷത്തെ കുറിച്ചുളള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതിന് അടുത്തിടെ മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാര്‍ സഭയിലെ വൈദികന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസാണ് ആത്മഹത്യ ചെയ്തത്.

ഒരു മാസം മുമ്പ് മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. സാഗറിലെ സെന്റ് അല്‍ഫോണ്‍സ അക്കാദമി മാനേജറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാദര്‍ അനില്‍ ഫ്രാന്‍സിസ്. ബുധനാഴ്ച ഇദ്ദേഹം ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ അനില്‍ ഫ്രാന്‍സിസിനെ അന്ന് വൈകീട്ട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Tags