മണിമലയാറ്റിൽ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Nursing student drowns in Manimala River.

 തിരുവല്ല: മണിമലയാറ്റിൽ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കറ്റോട് മുതിരക്കാലായിൽ തോമസ് ജോണിന്റെയും അന്നമ്മയുടെയും മകൻ ജോയൽ തോമസ് (20) ആണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3. 30 ഓടെ  മണിമലയാറ്റിൽ  കറ്റോട്  കാട്ടുവള്ളിക്കാട് കടവിൽ ആയിരുന്നു അപകടം. കുളിക്കാൻ ഇറങ്ങിയ ജോയൽ കയത്തിൽ അകപ്പെടുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാർ മുങ്ങിയെടുത്തെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബംഗളൂരുവിൽ മൂന്നാം വർഷം നേഴ്സിങ് വിദ്യാർത്ഥിയായ ജോയൽ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. ഏക സഹോദരൻ ജോബിൻ.

Tags