മംഗലാപുരത്ത് പോക്സോ കേസിൽ അറുപതുകാരൻ അറസ്റ്റിൽ
Sep 19, 2023, 11:57 IST

മംഗലപുരം: മംഗലപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. ശാസ്തവട്ടം ഹാഷിർ മൻസിലിൽ ഹാഷിറിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയും കുടുംബവും വാടകക്ക് ഫ്ലാറ്റിലാണ് താമസിക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ഹാഷിർ ഫ്ലാറ്റിലെത്തുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആറ്റിങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.