ജനസേവനത്തിന് എംഎൽഎ ആകണമെന്ന് നിർബന്ധമില്ല , സ്ഥാനാർത്ഥിത്വം പാർട്ടിയുടെ തീരുമാനത്തിൽ” — എം മുകേഷ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രതികരിച്ച് എം മുകേഷ് എംഎല്‍എ .തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍ കൊടുക്കുന്നതാണ് രീതിയെന്നും എം മുകേഷ് എംഎല്‍എ പറഞ്ഞു .ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല . എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരുമെന്നും മുകേഷ് പറഞ്ഞു.
tRootC1469263">പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ അപ്പോള്‍ നോക്കാം. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയും ഇല്ല. ബാക്കി എല്ലാം പാര്‍ട്ടി പറയട്ടെ. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും എം മുകേഷ് പറഞ്ഞു. തന്ന റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും മുകേഷ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അവസ്ഥയെ മറികടന്ന് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ യുവനേതാക്കള്‍ക്ക് കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. കൊല്ലത്ത് ചിന്ത ജെറോം പരിഗണനയിലുണ്ട്. എം മുകേഷിന് പകരമായാണ് ചിന്തയെ പരിഗണിക്കുന്നത്.
.jpg)


