തളിപ്പറമ്പ് മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത വ്യാജമെന്ന വിശദീകരണവുമായി സി.പി. ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി

google news
cpi

തളിപറമ്പ്: തളിപറമ്പ് മണ്ഡലത്തിലെ ഉണ്ടപറമ്പില്‍  തിങ്കളഴ്ച്ച ഉച്ചയോടെ നടക്കുന്ന നവകരണ സദസ്  സി.പി. ഐ തളിപറമ്പ് ലോക്കല്‍ മ്മിറ്റി ബഹിഷ്‌കരിക്കുമെന്നു രീതിയില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ലോക്കല്‍ സെക്രട്ടറി  എം. രഘുനാഥ് അറിയിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ചിലര്‍ ബോധപൂര്‍വ്വം സോഷ്യല്‍മീഡിയയിലും മറ്റും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. വ്യാജവാര്‍ത്ത തളളിക്കളയണമെന്ന് സി.പി. ഐ തളിപ്പറമ്പ് എല്‍.സി സെക്രട്ടറി എം. രഘുനാഥ് അറിയിച്ചു. 

 കീഴാറ്റൂരിലെ മാന്ദംകുണ്ടില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സി.പി. എം അക്രമം തുടരുന്ന സാഹചര്യത്തില്‍  തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസില്‍ നിന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തയാണ്  സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്.  

നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ തളിപറമ്പില്‍ അറിയിച്ചതയാണ് വാര്‍ത്ത വന്നത്.  അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമ്മിറ്റികളും നവകേരള സദസുമായി സഹകരിക്കുമെന്നും അറിയിച്ചുകൊണ്ടുളള വാര്‍ത്തയാണ് പുറത്തുവന്നത്. 

 കോമത്ത് മുരളീധരന്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ആരോപിച്ച് കെ.മുരളീധരന്‍ ഉള്‍പ്പെടെ മൂന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ആഭ്യന്തര വകുപ്പിനെതിരെ സി.പി.ഐ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.പി. എം തളിപറമ്പ് ലോക്കല്‍ കമ്മിറ്റി നവകേരളസദസ് ബഹിഷ്‌കരിക്കുമെന്ന വാര്‍ത്ത പരന്നത്.

Tags