സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ് പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

google news
fdj


കൽപ്പറ്റ: തൊണ്ടർനാട്ടിലെ  സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ്  പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്.രണ്ട് വർഷം മുമ്പാണ്  പലിശരഹിത സ്വർണ്ണപ്പണയ വായ്പ എന്ന പേരിൽ വെള്ളമുണ്ട പന്ത്രണ്ടാം മൈൽ സ്വദേശി മനാഫും സഹോദരന്മാരും ചേർന്ന്

സ്വർണ്ണം ശേഖരിക്കാൻ തുടങ്ങിയത്. വിപണി  വിലയേക്കാൾ പവന്  5000 രൂപ കുറച്ച് ഒരു വർഷ കാലാവധിക്ക് ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന സ്വർണ്ണം ഒരുവർഷം കാലാവധി പൂർത്തിയായാൽ സ്വർണവും ലാഭവിഹിതവും നൽകുമെന്നായിരുന്നു വാഗ്ദാനം
സ്വർണ്ണ പണയ തട്ടിപ്പു കേസിൽ അറസ്റ്റ്, തൊണ്ടർനാട് സ്റ്റേഷനിലും വെള്ളമുണ്ട സ്റ്റേഷനിലും ലഭിച്ച പരാതിയിൽ കോറോത്ത്  റസ്റ്റോറൻറ് നടത്തിവരുന്ന പന്ത്രണ്ടാം മൈൽ സ്വദേശികളായ മാടമ്പള്ളി സലീം  സഹോദരൻ സിദ്ദീഖ് എന്നിവരെയാണ് കഴിഞ്ഞ ദിവസം  അറസ്റ്റ് ചെയ്തത് ഇവരുടെ സഹോദരനായ മനാഫ് കൂട്ടാളികളായ റഹീം ജമീല എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്

  പലിശരഹിത സ്വർണ്ണ പണയ വായ്പ  എന്ന പ്രചാരണവും നടത്തിയിരുന്നു. ഒരു വർഷം കാലാവധി കഴിഞ്ഞതോടെ സ്വർണ്ണ ഉടമകൾ ഉരുപ്പടികൾ ആവശ്യപ്പെട്ടതോടെ ഇവർ പല ഒഴിവുകഴിവുകളും പറഞ്ഞ് സ്വർണ്ണം നൽകാൻ തയ്യാറായില്ല 
ഇതോടെയാണ് തങ്ങൾ വഞ്ചിതരായെന്ന് പണയം വെച്ചവർക്ക് മനസിലായത്  നൂറുകണക്കിന് ഏജന്റുമാരും ഇടനിലക്കാരായി സ്വർണ്ണം ശേഖരിക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ  പ്രവർത്തിച്ചിരുന്നു. 

സ്വർണ്ണ പണയ തട്ടിപ്പിനെക്കുറിച്ച് മാനന്തവാടി ഡി.വൈ.എസ്.പി. പി. എൽ. ഷൈജുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി  ആർ.ആനന്ദ് പറഞ്ഞു.

 കൂടുതൽ പേർ  പരാതിയുമായി എത്താനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രതയിലാണ്. പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതേ കുറിച്ച്  നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കൂടുതൽ പ്രതികൾ ഉടൻ വലയിലായേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Tags