പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയാറുകാരന്‍ അറസ്റ്റില്‍
May 25, 2023, 09:13 IST

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ 26-കാരനെ വിളപ്പിൽശാല
വിളപ്പിൽശാല: പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ 26-കാരനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു.
കുണ്ടമൺകടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ്(26) ആണ് അറസ്റ്റിലായത്. മാനസികമായി തകർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരം വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്.
വിളപ്പിൽശാല എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ആശിഷ്, ജി.എസ്.ഐ.ബൈജു, സി.പി.ഒ.മാരായ പ്രജു രാജേഷ്, അജിത് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെപിടികൂടിയത്.