പതിനാലുകാരനു നേരെ ലൈംഗികാതിക്രമം കാണിച്ച 65കാരന്‍ അറസ്റ്റിൽ

new
ബുധനാഴ്ച വൈകുന്നേരം മുട്ടം പെട്രോൾ പമ്പിന് സമീപമുള്ള ബേക്കറിയിൽ നിന്നും സാധനം

ഹരിപ്പാട്: കടയിൽ സാധനം വാങ്ങാൻ എത്തിയ 14 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 65കാരന്‍ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) എന്നയാളാണ് അറസ്റ്റിലായത്.

 ബുധനാഴ്ച വൈകുന്നേരം മുട്ടം പെട്രോൾ പമ്പിന് സമീപമുള്ള ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. സാധനം വാങ്ങി വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വിശദമായ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് വ്യക്തമായത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Tags