ആണ്‍ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ് ; രണ്ട് പ്രതികള്‍ പിടിയില്‍
കൊല്ലം സ്വദേശി രാഹുല്‍,തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടിയിലായത്.
ആണ്‍ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍. കൊല്ലം സ്വദേശി രാഹുല്‍,തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടിയിലായത്. ആണ്‍സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി .സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിധില്‍ വെച്ചാണ് സംഭവമുണ്ടാകുന്നത്.
മദ്യപിച്ചെത്തിയ സംഘം പണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ച് പ്രതികളുടെ കൈയ്യില്‍ കടിച്ചു. ഉടന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്. മാനസികമായി തകര്‍ന്ന യുവതിയെ പൊലീസ് കൗണ്‍സിലിംഗ് നടത്തിയ ശേഷമാണ് പരാതിയില്‍ മൊഴിയെടുത്ത് തുടര്‍നടപടിയിലേക്ക് എത്തിയത്.
.jpg)

