ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

kollam
kollam

ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം :ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി.കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

tRootC1469263">

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags