വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിന് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ; യുവാവ് പിടിയില്‍
Mar 31, 2026, 05:44 IST
യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനാണ് പ്രതി. ഇവര്‍ 2023 മുതല്‍ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് അടുപ്പത്തിലാകുന്നത്.
യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
.jpg)


