പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും

arrest

അതിജീവിതയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ വന്ന പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. കര്‍ണാടകയിലെ കോളാര്‍ സ്വദേശിയായ പാര്‍ത്ഥസാരഥിക്ക് (48) ആണ് കോടതി ശിക്ഷ വിധിച്ചത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് മഞ്ജിത്ത് ടി ആണ് ശിക്ഷ വിധിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.


കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ വന്ന പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. 

Tags