മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

The incident of a young woman injured in a car accident in Kayamkulam being raped; the state police chief has ordered an intensified investigation.

2024-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നു

കൊയിലാണ്ടി:  മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും.കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.പ്രതി ജീവിതാവസാനംവരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

2024-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നു. മാതാവിന്റെ സഹോദരി ചോദിച്ചപ്പോള്‍ കുട്ടി പീഡനവിവരം പുറത്തുപറയുകയുമായിരുന്നു.

കൊയിലാണ്ടി പോലീസ് രജിസ്റ്റർചെയ്ത കേസ് ഇൻസ്‌പെക്ടർ മെല്‍ബിൻ ജോസ്, സബ് ഇൻസ്‌പെക്ടർ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.

Tags